കോഴിക്കോട്: മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം വെള്ളി അര്‍ധരാത്രി നിലവില്‍ വരും. ജൂലൈ 31 വരെ 52 ദിവസം ബോട്ടുകള്‍ കടലിലിറങ്ങില്ല. ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമാണ് അനുവദിക്കുക.
ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ അടയ്ക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഇന്ധനത്തിനായി മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കും. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കും. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല്‍ എന്നിവിടങ്ങളില്‍ ട്രോളിങ് നിരോധന ലംഘനം നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാകും.
ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിടണം. ലംഘിച്ചാല്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വെള്ളി വൈകിട്ടോടെ മുഴുവന്‍ ട്രോളിങ് ബോട്ടും കടലില്‍നിന്ന് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കും. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പട്രോളിങ്ങിനായി ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ ബോട്ടുകള്‍ സജ്ജമാക്കി.
ജില്ലയില്‍ 1222 യന്ത്രവല്‍കൃത ബോട്ടാണുള്ളത്. ഇതില്‍ പകുതിയും ബേപ്പൂരിലാണ്. നാനൂറോളം ബോട്ടാണ് പുതിയാപ്പയില്‍. കൊയിലാണ്ടിയില്‍ ചെറുബോട്ടുകളാണ് നല്ലൊരു ശതമാനം. 32 റെസ്‌ക്യൂ ഗാര്‍ഡ്
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സീ റെസ്‌ക്യൂ ഗാര്‍ഡുകളുടെ സേവനവും ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ റസ്‌ക്യൂ ഗാര്‍ഡുകളുടെ സേവനവും ലഭ്യമാക്കും.
ജില്ലയിലെ നാല് ഹാര്‍ബറിലായി 32 റെസ്‌ക്യൂ ഗാര്‍ഡുമാരെ സജ്ജമാക്കി. ആവശ്യമായ ബോട്ടുകളും മറൈന്‍ ആംബുലന്‍സ് സൗകര്യവും സജ്ജമാക്കി.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം ഉണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കിഷന്‍ അറിയിച്ചു.
ഫിഷറീസ് കണ്‍ട്രോള്‍ റൂം നമ്പര്‍:- 0495- 2414074, 0495 -2992194, 9496007052. കോസ്റ്റ് ഗാര്‍ഡ്: 1554.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




