Section

malabari-logo-mobile

രാജ്യാന്തര പാസഞ്ചര്‍ വിമാനസര്‍വ്വീസുകളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി

HIGHLIGHTS : The ban on international passenger flights has been extended to July 31

ന്യൂഡല്‍ഹി: അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ 31 വരെ നീട്ടിയതായി ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡിജിസിഎ) അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23 മുതല്‍ പാസഞ്ചര്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം, തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച് സര്‍വ്വീസുകള്‍ അനുവദിച്ചേക്കുമെന്നും ഡിജിസിഎ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

ഇത്തരത്തില്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ തെരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉണ്ടാക്കിയ ‘എയര്‍ ബബിള്‍’ ക്രമീകരണത്തിലും നിലവില്‍ സര്‍വ്വീസ് പ്രത്യേക രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തിവരുന്നുണ്ട്. യുഎഇ, യുഎസ്, യുകെ, ഫ്രാന്‍സ്, കെനിയ, ഭൂട്ടാന്‍, എന്നിവയുള്‍പ്പെടെ 24 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറുണ്ടാക്കിയിട്ടുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!