Section

malabari-logo-mobile

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി

HIGHLIGHTS : The Central Government has extended the ban on international flights in India

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അമേരിക്ക, യു.കെ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള 27 രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യ വിമാന സര്‍വീസ് നടത്തുന്നത്.

sameeksha-malabarinews

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇറാന്‍, ഇറ്റലി, ഇന്തോനേഷ്യ, യുഎഇ, സിംഗപ്പൂര്‍, ജര്‍മനി തുടങ്ങഇയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!