ഇടിവെട്ട് ആക്ഷനുമായി ‘ബള്‍ട്ടി’ തിയേറ്ററുകളില്‍; ഷെയിന്‍ നിഗത്തിന്റെ 25-ാം സിനിമയ്ക്ക് ഗംഭീര പ്രതികരണം

ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘര്‍ഷവും പ്രതികാരവുമൊക്കെ ചേര്‍ത്തുവെച്ച് യുവതാരം ഷെയിന്‍ നിഗത്തിന്റെ 25-ാം സിനിമയായി എത്തിയ ‘ബള്‍ട്ടി’ക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസ. കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയാണ് സ്‌പോര്‍ട്‌സ് ആക്ഷന്‍ ജോണറില്‍ ഒരുങ്ങിയ ‘ബള്‍ട്ടി’ പറയുന്നത്. ‘ബള്‍ട്ടി’യുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

കബഡി കോര്‍ട്ടിലും പുറത്തും മിന്നല്‍ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്ന പഞ്ചമി റൈഡേഴ്‌സിലെ വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓരോ സെക്കന്‍ഡും രോമാഞ്ചം നല്‍കുന്നതാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍. തീപ്പൊരി ആക്ഷനും ചടുല വേഗങ്ങളുമായി ഷെയിനും കൂട്ടരും പ്രേക്ഷക മനം കവരുന്നു. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ നായക വേഷത്തില്‍ ഷെയിന്‍ നിഗം എത്തുന്ന ചിത്രം സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ളതാണ്.

ഒട്ടേറെ താരങ്ങളുടെ വേറിട്ട മേക്കോവറുകള്‍ ചിത്രത്തിലുണ്ട് എന്ന് ട്രെയിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചിത്രത്തില്‍ സൈക്കോ ബട്ടര്‍ഫ്‌ലൈ സോഡ ബാബുവായാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ എത്തുന്നത്. അസാധ്യ മെയ്‌വഴക്കവുമായി പഞ്ചമി റൈഡേഴ്‌സിന്റെ എല്ലാമെല്ലാമായ കുമാര്‍ എന്ന കഥാപാത്രമായി തമിഴ് താരം ശന്തനു ഭാഗ്യരാജും ചിത്രത്തിലുണ്ട്. ആരേയും കൂസാത്ത ഭൈരവന്‍ എന്ന പ്രതിനായക കഥാപാത്രമായി ‘ബള്‍ട്ടി’യില്‍ എത്തുന്നത് തമിഴിലെ ശ്രദ്ധേയ സംവിധായകനും തിരക്കഥാകൃത്തും നടനുമായ സെല്‍വരാഘവനാണ്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയുമാണിത്. ഞെട്ടിപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. ചിത്രത്തില്‍ അതിശയിപ്പിക്കുന്ന മേക്കോവറില്‍ എത്തുന്ന മറ്റൊരു താരം പൂര്‍ണ്ണിമ ഇന്ദ്രജിത്താണ്. ജീ മാ എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിശയിപ്പിക്കാനെത്തുകയാണ് താരം. പ്രീതി അസ്രാനിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.

‘ബള്‍ട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സായ് ഈണമിട്ട് സുബ്ലാഷിനിയുമായി ചേര്‍ന്ന് ആലപിച്ച ‘ജാലക്കാരി’ എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ഇതിനകം വന്‍ ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. സിനിമയുടേതായി ഇറങ്ങിയ ഫസ്റ്റ് ഗ്ലിംപ്‌സും ക്യാരക്ടര്‍ ഗ്ലിംപ്‌സ് വീഡിയോകളും ഏവരും ഏറ്റെടുത്തിട്ടുമുണ്ട്. ഷെയിനിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബള്‍ട്ടി’ ഒരുങ്ങുന്നത് എന്നാണ് വിവരം. ‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’, ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘ന്നാ താന്‍ കേസ് കൊട്’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘ബള്‍ട്ടി’ എന്ന പ്രത്യേകതയുമുണ്ട്. ഷെയിന്‍ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുന്‍നിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.

ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍: വാവ നുജുമുദ്ദീന്‍, എഡിറ്റര്‍: ശിവ്കുമാര്‍ വി പണിക്കര്‍, കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണല്‍ ഡയലോഗ്: ടിഡി രാമകൃഷ്ണന്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, വിക്കി, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍ എം, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ശബരിനാഥ്, രാഹുല്‍ രാമകൃഷ്ണന്‍, സാംസണ്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ മാത്യു (പോസ്റ്റ് പ്രൊഡക്ഷന്‍), വസ്ത്രാലങ്കാരം: മെല്‍വി ജെ, ഡി.ഐ: കളര്‍ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാര്‍, സ്റ്റില്‍സ്: സജിത്ത് ആര്‍.എം, വിഎഫ്എക്‌സ്: ആക്‌സല്‍ മീഡിയ, ഫോക്‌സ്‌ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, ഗ്ലിംപ്‌സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷന്‍: മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുണ്‍ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്റണി, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: മിലിന്ദ് സിറാജ്, ടൈറ്റില്‍ ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, പിആര്‍ഒ: ഹെയിന്‍സ്, യുവരാജ്, വിപിന്‍ കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: വിയാക്കി, ആന്റണി സ്റ്റീഫന്‍, റോക്കറ്റ് സയന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി.

 

Share news
error: Content is protected !!
Scroll to Top