ഇന്ന് ബലിപെരുന്നാള്‍

മലപ്പുറം:ത്യാഗത്തിന്റെയും സമത്വത്തിന്റെയും സന്ദേശവുമായി ഇന്ന് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികള്‍ സംഗമിച്ചു.

നമസ്കാരശേഷം പരസ്പരം ആശ്ളേഷിച്ച് ആശംസ കൈമാറി. ജുമുഅ നമസ്കാരത്തിനായി ഉച്ചയോടെ വിശ്വാസികള്‍ പള്ളികളിലെത്തും. ശേഷമാണ് ബലികര്‍മം.

ഹജ്ജും ബലികര്‍മവുമാണ് ഈദുല്‍അസ്ഹായില്‍ പ്രധാനം. ഹജ്ജിലെ മുഖ്യചടങ്ങായ അറഫാസംഗമം വ്യാഴാഴ്ച മക്കയില്‍ നടന്നു. ഇതിന്റെ ഭാഗമായി ലോകമെമ്പാടും വിശ്വാസികള്‍ നോമ്പ് അനുഷ്ഠിച്ചു.

അതെസമയം ഓണവും ബക്രീദും ഒരുമിച്ച് എത്തിയതിനാല്‍ നാടാകെ ആഘോഷത്തിമിര്‍പ്പിലാണ്.

Share news
error: Content is protected !!
Scroll to Top