കന്യാ സ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ദില്ലി:ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടു കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരുടെ ജാമ്യ അപേക്ഷ തള്ളിയത്.ഇനി ജാമ്യ അപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് അഭിഭാഷക സിമി ജോസഫ് പറഞ്ഞു.

സിസ്റ്റര്‍ പ്രീതയെ ഒന്നാം പ്രതിയായും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.

മതപരിവര്‍ത്തനവും മനുഷ്യകടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് .ശനിയാഴ്ച ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ച് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് ,അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത് .അസീസി സ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസി സമൂഹത്തിലെ അംഗങ്ങളാണ് സിസ്റ്റര്‍മാര്‍.

Share news
error: Content is protected !!
Scroll to Top