ബഹറൈനില്‍ ട്രാഫിക് സിഗ്നലിങ്ങില്‍ കാതലായ മാറ്റം: ചുവപ്പിന് മുന്‍പ് സിഗ്നല്‍ ലൈറ്റ് അഞ്ചുതവണ മിന്നിത്തെളിയും

മനാമ : രാജ്യത്ത് വാഹനപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ പുത്തന്‍ പദ്ധതികളുമായി ട്രാഫിക് വകുപ്പ്. ഇനി മുതല്‍ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുന്നതിന് ചുവപ്പ് തെളിയുന്നതിന് മുമ്പ് മഞ്ഞ വെളിച്ചം അഞ്ചു തവണ മിന്നി തെളിയും. ഈ പരിഷ്‌ക്കാരത്തിന് ഫോറിന്‍ എഫയേഴ്‌സ് ആന്റ് നാഷനല്‍ സെക്യൂരിറ്റി കമ്മിറ്റി അംഗീകാരം നല്‍കി കഴിഞ്ഞു.

സിഗ്നലുകളില്‍ നിങ്ങള്‍ക്ക് വാഹനം നിര്‍ത്താനായി എന്ന് സൂചന ഡ്രൈവര്‍ക്ക് നല്‍കുന്നതിനായി ചുവപ്പ് കത്തുന്നതിന് മുന്‍പ് അഞ്ചു തവണ തൊട്ടു മുന്നത്തെ സിഗ്നല്‍ ബ്ലിംഗ് ചെയ്യും.
ഇതുവഴി വാഹനം പെട്ടന്ന് നിര്‍ത്തുന്നത് മൂലം ഉണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാകുകയും, മുന്‍കരുതല്‍ ലഭിക്കുന്നതോടെ ഡ്രൈവര്‍മാര്‍ക്ക് പതിയെ നിര്‍ത്താനാകുകയും ചെയ്യും.

വളരെ പെട്ടന്നു തന്നെ നിലവിലുള്ള ട്രാഫിക് സംവിധാനങ്ങളില്‍ പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കും. അപകടങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാനാകുമെന്നാണ് അധികാരികള്‍ പ്രതീക്ഷിക്കുന്നത്.

Related Articles