മനാമ: സാഹസികമായ അഭ്യാസ പ്രകടനം നടത്തി കാര്‍ ഓടിച്ച യുവാവിന് തടവും പിഴയും. 21 കാരനായ യുവാവിനെതിരെയാണ് ജനങ്ങളുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.
റോഡിലൂടെ അഭ്യാസ പ്രകടനം നടത്തി കാര്‍ ഓടിക്കുന്നതിനിടെ യുവാവ് ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
യുവാവിന് മൂന്ന് മാസത്തെ തടവും 100 ബഹ്‌റൈനി ദിനാര്‍ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




