Section

malabari-logo-mobile

പ്രവാസികളുടെ ഇഷ്ട രാജ്യം ബഹ്‌റൈന്‍:സര്‍വേ റിപ്പോര്‍ട്ട്

HIGHLIGHTS : മനാമ: പ്രാസികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട രാജ്യം ബഹ്‌റൈന്‍ എന്ന് സര്‍വേ റിപ്പോര്‍ട്ട്. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2017 സര്‍വേ പ്രകാരമാണ് ഇക്കാര്യം കണ്ടെത്ത...

മനാമ: പ്രാസികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട രാജ്യം ബഹ്‌റൈന്‍ എന്ന് സര്‍വേ റിപ്പോര്‍ട്ട്. എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2017 സര്‍വേ പ്രകാരമാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വേയില്‍ ഉള്‍പ്പെട്ട 65 രാജ്യങ്ങളെ പിറകിലാക്കിയാണ് ബഹ്‌റൈന്‍ മുന്നിലെത്തിയിരിക്കുന്നത്. ഈ സര്‍വേയില്‍ കഴിഞ്ഞ വര്‍ഷം ബഹ്‌റൈന്‍ 19ാം സ്ഥാനത്തായിരുന്നു.

ബഹ്‌റൈനിലെ വിദേശികളുടെ താമസവും ജോലിയുമെല്ലാം തൃപ്തികരമാണെന്നതാണ് ഈ നേട്ടത്തിന് കാരണമായതെന്നാണ് കണക്കാക്കുന്നത്.

sameeksha-malabarinews

കോസ്‌റ്റോറിക്ക, മെക്‌സിക്കോ, തായ്വാന്‍, പോര്‍ച്ചുഗല്‍, ന്യൂസിലാന്‍ഡ്, തുടങ്ങിയ രാജ്യങ്ങാള് ബഹ്‌റൈന് പിറകിലായിവരുന്നത്. കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവയാണ് പട്ടികയില്‍ ഏറ്റവും താഴെയുള്ള രാജ്യങ്ങള്‍.

പ്രവാസികളായ 87 ശതമാനവും ബഹ്‌റൈനിലെ ജീവത സാഹചര്യങ്ങളില്‍ പൂര്‍ണ തൃപ്തരാണെന്ന അഭിപ്രായമാണ് സര്‍വേയില്‍ പറഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!