ബഹ്‌റൈനില്‍ കാമുകിക്ക് വേണ്ടി 97,000 ദിനാര്‍ അപഹരിച്ച ബാങ്ക് ജീവനക്കാരന് തടവ് ശിക്ഷ

മനാമ: തന്റെ കാമുകിക്ക് വേണ്ടി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 97,000 ദിനാര്‍ കവര്‍ന്ന ബാങ്ക് ജീവനക്കാരന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. തായ്‌ലന്‍ഡ് സന്ദര്‍ശനത്തിനിടയില്‍ പരിചയപ്പെട്ട

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനാമ: തന്റെ കാമുകിക്ക് വേണ്ടി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 97,000 ദിനാര്‍ കവര്‍ന്ന ബാങ്ക് ജീവനക്കാരന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. തായ്‌ലന്‍ഡ് സന്ദര്‍ശനത്തിനിടയില്‍ പരിചയപ്പെട്ട കാമുകിക്ക് വേണ്ടിയാണ് ബഹ്‌റൈനില്‍ തിരിച്ചെത്തിയ ഇദേഹം തന്റെ ശമ്പളത്തില്‍ നിന്ന് പണം അയാക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് തികയാതെ വന്നതോടെയാണ് 92 കാരനായ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം ഇയാള്‍ ചോര്‍ത്തി തുടങ്ങിയത്. മൂന്ന് മാസം കൊണ്ടാണ് ഇത്രയും വലിയ തുക ചോര്‍ത്തി തന്റെ കാമുകിക്ക് ഇയാള്‍ അയച്ചുകൊടുത്തത്.

92 കാരന്‍ എല്ലാവര്‍ഷവും സക്കാത്ത് നല്‍കാനുള്ള പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്താറുണ്ട്. ഈ സമയത്താണ് തന്റെ അക്കൗണ്ടില്‍ നിന്ന് പണം തിരിമറി നടത്തിയിട്ടുണ്ടെന്ന് മനസിലായത്. ഇതോടെ പിടിയിലാകുമെന്ന് മനസിലാക്കിയ ബാങ്ക് ജീവനക്കാരന്‍ തായ്‌ലാന്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ബഹ്‌റൈന്‍ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലാവുകയായിരുന്നു. തുടര്‍ന്ന് 92ക്കാരന്റെ പരാതിക്കുമേല്‍ ശിക്ഷ വിധിക്കപ്പെടുകയായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •