അട്ടപ്പാടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രം എൻ.എസ്.എസ് യൂണിറ്റ് 2017-18 അദ്ധ്യയനവർഷത്തെ സപ്തദിനക്യാമ്പ് ‘നമത്ത് ജദ്ദ് 2017’ അഗളിയിൽ ഉദ്ഘാടനം ചെയ്തു .ഉദ്ഘാടന സമ്മേളനത്തിൽ എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി ഹസന സ്വാഗതം പറഞ്ഞു. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കൃഷ്ണപ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ മഹിളാ സമഖ്യ അട്ടപ്പാടി ജില്ലാ കോ-ഓഡിനേറ്റർ കാർത്തിക, കേരള മഹിളാ സമഖ്യ സ്റ്റേറ്റ് കൺസൾട്ടന്റ് ബോബി എന്നിവർ സന്നിഹിതരായിരുന്നു.എൻ.എസ്.എസ് യൂണിറ്റ് ഓഫീസറായ രേഷ്മ ഭരദ്വാജ് ഉദ്ഘാടന സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു.യൂണിസെഫ് സ്പെഷ്യൽ കോ-ഓഡിനേറ്ററും ന്യൂട്രീഷണിസ്റ്റുമായ മുർഷിദ് ചടങ്ങിൽ സംസാരിച്ചു. സാധാരണ സർവ്വേകളിൽ നിന്നും വ്യത്യസ്തമായി ആദിവാസികളുടെ സ്വത്വത്തെ മാനിച്ച് പങ്കാളിത്ത ഗ്രാമീണ വിശകലന പദ്ദതിയിലൂടെ ക്യാമ്പിന്റെ ലക്ഷ്യം പൂർത്തീകരിക്കണമെന്ന് ചടങ്ങിൽ സന്നിഹിതരായ വ്യക്തികൾ പറയുകയുണ്ടായി. പദ്ധതിയുടെ ഫലം പ്രാബല്യത്തിൽ വരേണ്ടതുണ്ടെന്നും ആദിവാസിജനതയുടെ പുരോഗതിയ്ക്ക് ക്യാമ്പ് കാരണമായി തീരേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ അറിയിക്കുകയുണ്ടായി. ആദിവാസി വിഭാഗങ്ങളെക്കുറിച്ചുള്ള സാമാന്യവിവരണം നൽകി കൊണ്ട് അവരുമായുള്ള അനുഭവം പങ്കുവച്ച് ശ്രീമതി ബോബി സംസാരിച്ചു. ആദിവാസി വിഭാഗത്തിന്റെ ആരോഗ്യ കാര്യങ്ങളെകുറിച്ച് വിശദമായി മുർഷിദ് സംവദിച്ചു.ചടങ്ങിന് എൻ.എസ്.എസ് സെക്രട്ടറി വിനു നാരായൺ നന്ദി പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക