Section

malabari-logo-mobile

ക്രിസ്തുമസ്-പുതുവത്സരാഘോഷം: പ്രത്യേക പരിശോധന നടത്തും

HIGHLIGHTS : മലപ്പുറം: ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്്, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ അയല്‍ സംസ്ഥാനത്തു നിന്നും മറ്റും ...

മലപ്പുറം: ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്്, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ അയല്‍ സംസ്ഥാനത്തു നിന്നും മറ്റും വ്യാപകമായി ജില്ലയിലേക്ക് വരുവാനും ആയത് സൂക്ഷിച്ചു വെക്കുവാനും സാധ്യതയുള്ളതിനാല്‍ എക്‌സൈസ്, റവന്യൂ, പൊലീസ്, ഫോറസ്റ്റ് എന്നീ വകുപ്പുകള്‍ സംയുക്തമായി പ്രത്യേക പരിശോധന നടത്തും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കവീനറും തഹസില്‍ദാര്‍ ചെയര്‍മാനും പൊലീസ്, വനം വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായി താലൂക്ക് അടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
അയല്‍ സംസ്ഥാനം / ജില്ലകളില്‍ നിന്നും മദ്യം, സ്പിരിറ്റ്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവ വരുന്നത് തടയുന്നതിന് അതിര്‍ത്തി പ്രദേശങ്ങളിലെ പൊലീസ്, വനം, മേട്ടോാര്‍ വാഹന വകുപ്പ് അധികാരികളുടെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുകയും 24 മണിക്കൂര്‍ പട്രോളിങും നടത്തും.
ഇതുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍ 0483 2734886, 94000696456.
(എം.പി.എം.3094/2017)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!