Section

malabari-logo-mobile

ബഹ്‌റൈനില്‍ ജ്വല്ലറി അറേബ്യ പ്രദര്‍ശനത്തില്‍ വന്‍ കവര്‍ച്ച; 64,000 ദിനാറിന്റെ ഡയമണ്ട് നെക്ലേസ് മോഷ്ടിച്ചു

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ നടന്ന ജ്വല്ലറി അറേബ്യാ പ്രദര്‍ശനത്തില്‍ 64,000ത്തോളം ദിനാര്‍ വിലപിടിപ്പുള്ള ഡയമണ്ട് നെക്ലേസ് മോഷണം പോയി. ബഹ്‌റൈനിലെ പ്രമുഖ ജ്വല്ല...

മനാമ: ബഹ്‌റൈനില്‍ നടന്ന ജ്വല്ലറി അറേബ്യാ പ്രദര്‍ശനത്തില്‍ 64,000ത്തോളം ദിനാര്‍ വിലപിടിപ്പുള്ള ഡയമണ്ട് നെക്ലേസ് മോഷണം പോയി. ബഹ്‌റൈനിലെ പ്രമുഖ ജ്വല്ലറിയായ ദേവ്ജി ഒറാം ഗ്രൂപ്പിന്റെ പ്രദര്‍ശന ശാലയില്‍ നിന്നാണ് ഇത്രയും വിലയ കവര്‍ച്ച നടത്തിയത്. നവംബര്‍ 21 മുതല്‍ 25 വരെയാണ് ബഹ്‌റൈനില്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്റെ സെന്ററില്‍ ജ്വല്ലറി അറേബ്യ എന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം നടന്നത്.

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ അഞ്ചു ദിവസവും വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. വലിയ സുരക്ഷാ സംവിധാനമാണ് പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിരുന്നത്. ഇതിനിടയില്‍ നിന്നും ഇത്രയും വിലപിടിപ്പുള്ള ആഭരണം മോഷണം പോയത് സംഘാടകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

sameeksha-malabarinews

നവംബര്‍ 23 നു രാത്രി 8.40 നും 8.50 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. ഈ സമയത്ത് സ്റ്റാളില്‍ വലിയ ജനതിരക്കാണ് അനുഭവപ്പെട്ടിരുന്നത് എന്ന് ദൃശ്യങ്ങളില്‍ നന്നും വ്യക്തമായിട്ടുണ്ട്. ജീവനക്കാരെല്ലാം തന്നെ ഉപഭോക്താക്കളോട് ആശയവിനിമയം നടത്തുന്നതിനിടയിലാണ് ജീവനക്കാരനെന്ന വ്യാജേന മോഷ്ടാവ് ഷോ കെയ്‌സില്‍ നിന്ന് ആഭരണം എടുത്തു കൊണ്ടുപോയത്. ഒരു മിനിട്ട് സമയം മാത്രമാണ് മോഷ്ടാവ് സ്റ്റാളില്‍ ചിലവിഴിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

സോഷ്യല്‍മീഡിയയില്‍ മോഷണവീഡിയോ പ്രചരിച്ചതോടെയാണ് കവര്‍ച്ചാ വിവരം പുറംലോകം അറിയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!