പരപ്പനങ്ങാടി :വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ചെട്ടിപ്പടി ഹരിപുരം കീഴ്ച്ചിറ റോഡില്‍ പഞ്ചാരയില്‍ ലക്ഷ്മി എന്നവരുടെ വീടിനു സമീപത്തെ കിണറാണ് മണ്ണിടിഞ്ഞു താഴ്ന്ന നിലയില്‍ കാണപ്പെത് .കഴിഞ്ഞ ദിവസം രാത്രിയിലായിരിക്കാം കിണര്‍ മണ്ണിടിഞ്ഞു താഴ്ന്നതെന്നു കരുതുന്നതായി വീട്ടുടമസ്ഥ പറഞ്ഞു .രാവിലെ എഴുന്നേറ്റപ്പോഴാണ് കിണര്‍ താഴ്ന്ന നിലയില്‍ കാണപ്പെട്ടത്.
രണ്ടു ദിവസം മുമ്പ് കിണറിലെ വെള്ളത്തില്‍ നുരയും പതയും കണ്ടതായി പരിസരവാസികള്‍ പറഞ്ഞു. ഡിവിഷന്‍ കൗണ്‍സിലര്‍ ഇ ടി സുബ്രഹ്‌മണ്യന്‍ സ്ഥലം സന്ദര്‍ശിച്ചു .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




