ഓപ്പൺ സയൻസ് ആന്റ് സ്കോളർലി പബ്ലിഷിംഗ് ഫ്രോണ്ടിയർ പ്രഭാഷണം 27-ന്
കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പും സി.എച്ച്.എം.കെ. ലൈബ്രറിയും സംയുക്തമായി ‘ഓപ്പൺ സയൻസ് ആന്റ് സ്കോളർലി പബ്ലിഷിംഗ്’ എന്ന വിഷയത്തിൽ ഫ്രോണ്ടിയർ പ്രഭാഷണം സംഘടിപ്പിക്കും. 27-ന് രാവിലെ 10.30 സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. ചടങ്ങിൽ കേന്ദ്ര സർക്കാർ ഡിജിറ്റൽ ലൈബ്രറി പദ്ധതിയായ ‘വൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷനും’ തുടക്കം കുറിക്കും. പരിപാടി വൈസ് ചാൻസിലർ ഡോ. പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ ആന്റ് ലൈബ്രറി നെറ്റ്‌വർക്ക് സെന്റർ ഡയറക്ടർ പ്രൊഫസർ ദേവിക പി. മാടല്ലി മുഖ്യ പ്രഭാഷണം നടത്തും.
സർവകലാശാലാ ക്യാമ്പസിൽ
ബി.എസ് സി. – എ.ഐ. ഹോണേഴ്‌സ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ നാലു വർഷ ബി.എസ് സി. – എ.ഐ. ഹോണേഴ്‌സ് പ്രോഗ്രാമിന് ഇ.ഡബ്ല്യൂ.എസ്. – 2, ലക്ഷദ്വീപ് – 1, സ്പോർട്സ് – 1, പി.ഡബ്ല്യൂ.ഡി. – 1 എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. ഫോൺ: 8848442576, 8891301007.
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ
എം.സി.എ. / ബി.എസ് സി. സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ., ബി.എസ് സി. – എ.ഐ. പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 27-ന് ഉച്ചക്ക് രണ്ട് മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450927, 8921436118.
പേരാമംഗലം സി.സി.എസ്.ഐ.ടിയിൽ
ബി.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവർ ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9846699734, 7907414201.
ബി.ആർക്. ഗ്രേഡ് കാർഡ്
ബി.ആർക്. – നാലാം സെമസ്റ്റർ (2015 മുതൽ 2023 വരെ പ്രവേശനം), ആറാം സെമസ്റ്റർ (2015 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ / മെയ് 2025 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ വിതരണത്തിനായി അതത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (2015 മുതൽ 2021 വരെ പ്രവേശനം) രണ്ടു വർഷ ബി.പി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2024 വരെ പ്രവേശനം) ഒക്ടോബർ 2024, (2020 പ്രവേശനം) ഒക്ടോബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ. ഫങ്ഷണൽ ഹിന്ദി ആന്റ് ട്രാൻസിലേഷൻ, നാലാം സെമസ്റ്റർ എം.ബി.എ. (CCSS-2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.പി.എഡ്. നവംബർ 2024, അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഒൻപത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ (CUCBCSS – UG – 2014, 2015, 2016 പ്രവേശനം) ബി.എസ് സി., ബി.സി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ (2020 പ്രവേശനം) ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മാർച്ച് 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.




