HIGHLIGHTS : Ayurveda Therapist and Teacher Recruitment

ആയുര്‍വേദ തെറാപ്പിസ്റ്റ് – കൂടിക്കാഴ്ച ജൂണ്‍ 20ന്

ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജൂണ്‍ 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത : സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്. ഏകീകൃത ശമ്പളം : 14,700 രൂപ, പ്രായ പരിധി : 2025 ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി, ഭട്ട് റോഡ്, വെസ്റ്റ്ഹില്‍, ചുങ്കം- ഓഫീസില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍ – 8078223001.
അധ്യാപക നിയമനം അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വര്‍ഷത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഹിന്ദി, ഇസ്ലാമിക് ഹിസ്റ്ററി, അറബിക് വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസി. പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പുരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ജൂണ്‍ 12 നു വൈകീട്ട് നാലിനകം തപാല്‍ വഴിയോ നേരിട്ടോ കോളേജില്‍ സമര്‍പ്പിക്കണം. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 0490 2346027.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു