അയോധ്യയിലെ രാമനവമി ആഘോഷങ്ങള്‍ ഒഴിവാക്കി

ലക്‌നൗ വ്യാപകപ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അയോധ്യയില്‍ നടത്താനിരുന്ന രാമനവമി ആഘോഷങ്ങള്‍ ഒഴിവാക്കി. മാര്‍ച്ച് 25 മുതല്‍ എപ്രില്‍ 2 വരെയായിരുന്നു രാമനവമി ആഘോഷങ്ങള്‍ നടത്താനിരുന്നത്.

പുതിയ സാഹചര്യത്തില്‍ വലിയ ആഘോഷപരിപാടികള്‍ ഒഴിവാക്കുന്നവെന്ന് പരിപാടിയുടെ സംഘാടകരായ വിഎച്ച് പി, രാം ജന്‍മഭൂമി പ്രവര്‍ത്തകര്‍ അറിയിച്ചു.

നേരത്തെ രാമനവമി ആഘോഷങ്ങള്‍ ഒഴിവാക്കില്ലെന്ന് നിലപാടില്ലെന്നായിരുന്നു ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ തന്നെ നിലപാട് . വൈറസിനെയൊക്കെ രാമന്‍ നോക്കിക്കോളുമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ പറഞ്ഞത്.

Related Articles