കമല്‍നാഥ് രാജി വെച്ചു; മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്

ഭോപ്പാല്‍:ഇന്ന് വൈകീട്ട് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. വിശ്വാസവോട്ടില്‍ പരാജയം ഉറപ്പായ സാഹചര്യത്തിലാണ് രാജി. ഇന്ന് വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പും നല്‍കിയിരുന്നു.

വാര്‍ത്താസമ്മേളനത്തിലാണ് കമല്‍നാഥ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി 15 വര്‍ഷം ചെയ്യാതിരുന്ന പ്രവര്‍ത്തനങ്ങള്‍ തന്റെ സര്‍ക്കാര്‍ 15 മാസം കൊണ്ട് ചെയ്‌തെന്നും ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്നും കമല്‍നാഥ് വിമര്‍ശിച്ചു.

ഇതിനിടെ ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്.

Related Articles