കോവിഡ് 19; നാടുകാണി, വാളയാര്‍ അതിര്‍ത്തികളില്‍ കേരള വാഹനങ്ങള്‍ തമിഴ്‌നാട് തടയുന്നു

നിലമ്പൂര്‍:  നാടുകാണിയിലും വാളയാറിലുമുള്ള കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുമുള്ള വാഹനങ്ങള്‍ തമിഴ്‌നാട് പോലീസ് തടയുന്നു. കെഎസ്ആര്‍ടിസി ബസ്സുകളും, ചില അടിയന്തരസ്വഭാവമുള്ള വാഹനങ്ങളും മാത്രമാണ് അങ്ങോട്ട് കടത്തിവിടുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് തമിഴ്‌നാട് പോലീസിന്റെ ഭാഷ്യം.

നാടുകാണി ചുരത്തിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് പരിശോധന. ശക്തമായ പോലീസ് സാനിധ്യവുമുണ്ട്. മാര്‍ച്ച് 31 വരെ ഈ വിലക്കുണ്ടാകുമെന്നാണ് സൂചന. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മറ്റുള്ള ചെക്‌പോസ്റ്റുകളിലും അല്‍പ്പസമയത്തിനുള്ളില്‍ ഈ നിയന്ത്രണം വരുമെന്നാണ് സൂചന.

എന്നാല്‍ തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് ഇപ്പോള്‍ വിലക്കില്ല. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ കേരളത്തിലേക്കുള്ള അവശ്യസാധനങ്ങളുടെ വരവ് നിലക്കും. അത് ജനജീവിതത്തെ ബാധിക്കും.

അതിര്‍ത്തി പങ്കിടുന്ന നിലമ്പൂര്‍ പാലക്കാട് ഭാഗങ്ങളില്‍ ദൈനംദിന ആവിശ്യങ്ങള്‍ക്ക് ജനങ്ങള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ഗൂഡലൂര്‍ മേഖലയെ ആശ്രയിക്കുന്നുണ്ട്. ഇവരിലും ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top