കമന്ററി രംഗത്തേക്ക് ഫുട്‌ബോളിന്റെ മക്കയായ മലപ്പുറത്ത് നിന്നുമൊരു പെണ്‍ശബ്ദം..പ്ലസ്ടുക്കാരിയായ ആയിഷ ഷുക്കൂര്‍

Plus Two student shocks the country with her commentary

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഞങ്ങള് മലപ്പുറത്തുകാര്‍ക്ക് ഫുട്‌ബോളെന്നാല്‍ ജീവിതമാണ്….മഴ തോര്‍ന്നാലും മരം പെയ്യുന്നു എന്ന് പറഞ്ഞതുപോലെ കോപ്പയും, യൂറോയും കഴിഞ്ഞിട്ടും അതിന്റെ ഹരത്തില്‍ നിന്ന് ഈ നാട് മുക്തമായിട്ടില്ല. ‘ബെറ്റ’ടിച്ച് മൊട്ടയടിക്കലും, മീശവടിക്കലും, ട്രോളുകളിലേക്കും, ബൈക്ക് ഷോകളിലേക്കു കൂടി പടരുന്ന കാലത്ത് വളരെ വത്യസ്തമായ ഒരു ഇടപെടലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്ലസ്ടുക്കാരി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആയിഷ ഷുക്കൂറാണ് ഇപ്പോള്‍ താരമായി മാറിക്കൊണ്ടിരിക്കുന്നത്. ഇത്തവണത്തെ കോപ്പ അമേരിക്കയിലെ സെമിയില്‍ അര്ജന്റീനയും കൊളംബിയയും തമ്മിലുള്ള മത്സരത്തിന്റെ കമന്ററി മനോഹരമായി ഇംഗ്ലീഷില്‍ ചെയ്താണ് ആയിഷ ഞെട്ടിച്ചിരിക്കുന്നത്.

ആയിഷയുടെ കമന്ററി് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നാടാകെ കോപ്പ അമേരിക്കയുടെ ഫുട്ബോള്‍ ജ്വരം പടര്‍ന്നുപിടിച്ചപ്പോള്‍ ആയിഷ പഠിക്കുന്ന എസ്എന്‍എം സ്‌കൂളിലെ സ്പോര്‍ട്സ് ക്ലബ്ബും ഇംഗ്ലീഷ് വിഭാഗവും കുട്ടികള്‍ക്കായ് ഒരു മത്സരം നടത്തി. നിങ്ങള്‍ക്കിഷ്ടപ്പെട്ട കളികളുടെ ഒരു കമന്ററി തയ്യാറാക്കുക. കുട്ടികള്‍ ആവേശത്താല്‍ അതേറ്റെടുത്തു. വീട്ടിലിരുപ്പും ഓണ്‍ലൈന്‍ ക്ലാസുകളും കുട്ടികളില്‍ തീര്‍ത്ത അരക്ഷിതാവസ്ഥയും മുരടിപ്പും ചില്ലറയായിരുന്നില്ല. അതിനെ മറികടക്കാനുള്ള ഒരു പ്രേരണകൂടിയായിരുന്നു സ്‌കൂളിന്റെ ലക്ഷ്യം.

ഈ സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിലെ അംഗവും, അര്‍ജന്റീനയുടെ ആരാധികയുമായ ആയിഷ മറ്റൊന്നും ആലോചിച്ചില്ല ആ ടൂര്‍ണ്ണമെന്റിലെ ത്രസിപ്പിക്കുന്ന കളികളിലൊന്നായ കൊളംബിയ-അര്‍ജന്റീന മത്സരം തന്നെ എടുത്തുകാച്ചി. ഫുട്‌ബോള്‍ ആരാധകരായ കൊച്ചുമിടുക്കരല്ലാം ഇഞ്ചോടിഞ്ചു പോരാടിയെങ്ങിലും ഇംഗ്ലീഷില്‍ അതിമനോഹരമായി ജീവനുള്ള കമന്ററി പറഞ്ഞ ആയിഷ തന്നെയായിരുന്നു വിജയി. മാത്രമല്ല പിന്നീട് ഈ കമന്ററി വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തത്തെത്തിയതോടെ നിരവധിപേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

കമന്ററി രംഗത്തെ പുരുഷാധിപത്യത്തെ തകര്‍ത്താണ് ആയിഷ വിജയിച്ചിരിക്കുന്നതെന്നാണ് ഈ സ്‌കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ സതീഷ് തോട്ടത്തിലിന്റെ കമന്റ്.

പരപ്പനങ്ങാടി സ്വദേശികളായ മറൈന്‍ എഞ്ചിനീയറായ അബ്ദു ഷുക്കൂറിന്റെയും, അധ്യപികയായ മുനീറ അറക്കലിന്റെയും മകളാണ് ആയിഷ. സഹോദരന്‍ അമീന്‍ ഷുക്കൂര്‍ ഇതേ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മികച്ചൊരു ഇംഗ്ലീഷ് കമേന്റേറ്ററായി ആയിഷ വലിയ കളിക്കളങ്ങളിലേക്ക് നടന്നുകയറട്ടെ എന്ന് നമുക്കാശംസിക്കാം….

നമുക്കാ വീഡിയോ ഒന്നുകാണാം….

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •