HIGHLIGHTS : Awards and scholarships were distributed to the students of the year by the Muslim Welfare Committee

പാലത്തിങ്ങല്‍ അങ്ങാടിയില്‍ പി.സി കുട്ടി സാഹിബ് നഗറില്‍ നടന്ന ചടങ്ങില്‍ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് താപ്പി അബ്ദുള്ള കുട്ടി ഹാജി അദ്ധ്യക്ഷത വഹി ച്ചു.കെ. പി. എ.മജീദ് എം. എല്‍. എ,അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.
നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിനുള്ള പ്രവാസി ഭവന്‍ പദ്ധതി ധനസഹായവിതരണം മുന്‍ മന്ത്രി പി.കെ. അ ബ്ദുറബ്ബ് നിര്‍വ്വഹിച്ചു. പി. എസ്. എച്ച്. തങ്ങള്‍,ടി. സലീം,വി. പി.കോയ ഹാജി, അലി തെക്കെപ്പാട്ട്, പി.ഉസ്മാന്‍ അലി, മജീദ് പുകയൂര്‍, സി. അബ്ദുറഹിമാന്‍ കുട്ടി,അബ്ദു സമദ് കടവത്ത്,സി. ടി. നാസര്‍,സി. അബൂബക്കര്‍ ഹാജി, പി. വി. ഹാഫിസ്,എം. അബ്ദുല്‍ കബീര്‍, ആസിഫ് പാട്ടശേരി, അനീസ് പയ്യനക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലത്തിങ്ങല്‍ പ്രദേശത്ത് നിന്നും വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പ്രത്യേക അവാര്‍ഡുകള്‍,നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സ സഹായം എന്നിവയും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.മികച്ച പൊതുപ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ മൂഴിക്കല്‍ മൂസഹാജി അവാര്‍ഡ് മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കൂടിയായ പി. കെ. ബീരാന്‍ കുട്ടിക്ക് സമ്മാനിച്ചു.
വൈകുന്നേരം നടന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു.മുസ്ലിംയൂത്ത്‌ലീഗ് സ്റ്റേറ്റ് സെക്രട്ടറി പി. കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. പി. കെ. സുഹൈല്‍ സ്വാഗതവും റാബീബ് മാടമ്പാട്ട് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക