ഓട്ടോയില്‍ മറന്നുവെച്ച പണവും സ്വര്‍ണ്ണം വീട്ടിലെത്തിച്ച് മാതൃകയായി ചേളാരിക്കാരന്‍ ശ്രീജിത്ത്

തിരൂരങ്ങാടി : തന്റെ ഓട്ടോറിക്ഷയില്‍ മറന്നു വെച്ച സ്വര്‍ണ്ണവും പണവും അടങ്ങിയ പേഴ്‌സ് ഉടമസ്ഥക്ക് വീട്ടില്‍ കൊണ്ടുപോയി നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. ചേളാരിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇ കെ ശ്രീജിത്താണ് സത്യസന്ധത കാണിച്ച് നാട്ടുകാരുടെ പ്രശംസക്കര്‍ഹനായത്.

കഴിഞ്ഞ ദിവസമാണ് ചെര്‍ണൂര്‍ പൊറ്റമ്മലിലെ കടുങ്ങനാരി ജിജീഷിന്റെ ഭാര്യ അനുപമ ശ്രീജിത്തിന്റെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചത്. ഇവര്‍ ഇറങ്ങിപ്പോയപ്പോള്‍ പേഴ്‌സ് മറന്നു പോകുകയായിരുന്നു. സ്റ്റാന്റില്‍ തിരിച്ചെത്തിയപ്പോഴാണ് പേഴ്‌സ് ശ്രീജിത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ സുഹൃത്തുക്കളായ ഡ്രൈവര്‍മാരെയും കൂട്ടി അനുപമയുടെ വീട്ടിലെത്തി പേഴ്‌സ് നല്‍കി. പണം, എടിഎം കാര്‍ഡും മൂന്ന് പവനോളമുള്ള സ്വര്‍ണ്ണവുമടങ്ങിയതാണ് ബാഗ്.

താഴെ ചേളാരി ഓട്ടോസ്റ്റാന്റിലെ ഡ്രൈവറാണ് ശ്രീജിത്ത് . സി ഐ ടി യു ചേളാരി യൂണിറ്റ് ശ്രീജിത്തിനെ ആദരിച്ചു. സെക്രട്ടറി എം വി ഹരീഷ് ഉപഹാരം നല്‍കി.വാക്കലാരി വിനോദ് അദ്ധ്യക്ഷനായി.
മുസ്ലീം ലീഗ് വാര്‍ഡ് കമ്മറ്റിയും ഡിവൈഎഫ്‌ഐയും ശ്രീജിത്തിന് ഉപഹാരം നല്‍കി.

Share news
error: Content is protected !!
Scroll to Top