Section

malabari-logo-mobile

ഹൈദരാബാദ് ബലാത്സംഗക്കേസിലെ 4 പ്രതികള്‍ പോലീസ്എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു

HIGHLIGHTS : ഹൈദരാബാദ് ആന്ധ്രാപ്രദേശില്‍ വനിത ഡോകറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി കേസിലെ 4 പ്രതികള്‍ പോലീസ് വെടിയേറ്റു മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത...

ഹൈദരാബാദ് ആന്ധ്രാപ്രദേശില്‍ വനിത ഡോകറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി കേസിലെ 4 പ്രതികള്‍ പോലീസ് വെടിയേറ്റു മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തെളിവെടുപ്പിനായി ദേശീയപാത 44ല്‍ ഹൈദരബാദില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരെ ശാദ്‌നഗറിലാണ് സംഭവം നടന്നത്. ഇവിടെയായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്.

കഴിഞ്ഞ നവംബര്‍ 28നാണ് യുവതി ക്രൂരമായി ബലാത്സംഗത്തിനിരയാകുകയും കൊലചെയ്യപ്പെടുകയും ചെയ്തത്. ഇവര്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന്റെ കാറ്റൊഴിച്ചു വിടുകയും പിന്നീട് അവരെ സഹായിക്കാനെന്ന പേരില്‍ അടുത്തുകൂടി ആക്രമിക്കുകയുമായിരുന്നു. യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരിയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

sameeksha-malabarinews

ഈ കേസില്‍ നവംബര്‍ 29 ന് തന്നെ നാലു പ്രതികളും പിടിയിലായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ തെളിവെടുപ്പിനെത്തിച്ച് സമയത്താണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ഒരാള്‍ രക്ഷപ്പെടാന്‍ അടയാളം കാണിച്ചെന്നും ഇത് കണ്ട് മറ്റുള്ളവര്‍ ഓടിയെന്നുമാണ് പോലീസ് പറയുന്നത്.

പ്രതികളല്ലാം ട്രക്ക് ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണ്ഇവരില്‍ ആരീഫിന് 26 വയസ്സും മറ്റുള്ളവര്‍ക്ക് 20 വയസ്സുമാണ് പ്രായം. പ്രതികള്‍ കൊല്ലപ്പെട്ടതോടെ നീതി ലഭിച്ചന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങള്‍ക്കും തെലുങ്കാനസര്‍ക്കാരിനോടും പോലീസിനോടും ഇവര്‍ നന്ദി അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!