പരപ്പനങ്ങാടി :തേനീച്ച കുത്തേറ്റു രക്ഷാ പ്രവര്‍ത്തകര്‍ അടക്കം അഞ്ചുപേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു .ചെട്ടിപ്പടി പൊതൂക്കര പറമ്പില്‍ വെച്ചാണ് മലംതേനീച്ച ഇനത്തില്‍ പെട്ട തേനീച്ച അഞ്ചു പേരെ കുത്തിയത് .ഗുരുതരമായി പരുക്കേറ്റ ഹബീബ് മരക്കാര്‍ (58) എന്നവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഹബീബ് മരക്കാര്‍ ക്കു പുറമെ കളത്തിങ്ങല്‍ ഹംസ ,മണലിയില്‍ കിഷോര്‍ ,വാകയില്‍ ഷിനോജ് ,ഷിനോജിന്റെ ഭാര്യ സുബിത എന്നിവര്‍ക്കാണ് പരുക്കേറ്റത് .കളത്തിങ്ങല്‍ ഹംസയെ നെടുവ കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു .
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം .തന്റെ ഉടമസ്ഥതയിലുള്ള പാടത്തേക്കു പോവുകയായിരുന്ന ഹബീബ് റോഡരികില്‍ ബൈക്ക് നിര്‍ത്തി പൊതൂക്കര പറമ്പിലൂടെ നടന്നു പോകവേ പെട്ടെന്ന് ആയിരകണക്കിന് തേനീച്ചകള്‍ വളഞ്ഞു അക്രമിക്കുകയായിരുന്നുവെന്നു രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ മണലിയില്‍ രവി പറഞ്ഞു .കുത്തേറ്റു ഹബീബ് ഓടാന്‍ കഴിയാതെ നിലത്തു വീഴുകയും മണ്ണില്‍ ഉരുളുകയും ചെയ്യുകയായിരുന്നുവത്രേ .തേനീച്ചയാല്‍ പൊതിഞ്ഞു വീണു കിടക്കുന്ന ഹബീബിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹംസക്കും കിഷോറിനും പരുക്കേറ്റത് .സ്വന്തം ശരീരത്തില്‍ മണ്ണെണ്ണ സ്‌പ്രൈ ചെയ്തതിനു ശേഷം വീണുകിടക്കുന്ന ഹബീബിന്റെ ദേഹത്ത് മണ്ണെണ്ണ സ്‌പ്രൈ ചെയ്തതിനു ശേഷമാണ് തേനീച്ചയില്‍ നിന്നും ഹബീബിനെ രക്ഷപെടുത്തിയതെന്നും രവി പറഞ്ഞു .
ആദ്യം ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു .പറമ്പിലുള്ള മരത്തില്‍ ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് അക്രമിച്ചതിനാലാണ് തേനീച്ചകള്‍ അക്രമത്തിനു മുതിര്‍ന്നതെന്നു നാട്ടുകാര്‍ പറഞ്ഞു




