HIGHLIGHTS : Auto moved by itself: mother and baby in danger
കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി അപകടം. ആനവാതില്‍ സ്വദേശി സബീനയും കുഞ്ഞുമാണ് അപകടത്തില്‍പെട്ടത്.
ഇന്ന് രാവിലെ 11 ഓടെയാണ് അപകടം. വാഹനം യുവതിയെയും കൈക്കുഞ്ഞിനെയും ഇടിച്ചിട്ടു. പരിക്കേറ്റ സബീന ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കുഞ്ഞിന് പരിക്കേറ്റിട്ടില്ല.
ഡ്രൈവര്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ഓട്ടോ തനിയെ നീങ്ങുകയായിരുന്നു. നിലത്തുവീണ യുവതിയുടെ കാലിലൂടെ ഓട്ടോ കയറിയിറങ്ങുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു