കനത്ത ചൂടിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരങ്ങള്‍ നിര്‍ത്തി വെച്ചു

australianമെല്‍ബണ്‍ : കഠിനമായ ചൂടിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരങ്ങള്‍ നിര്‍ത്തി വെച്ചു. താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയതിനെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ താല്‍കാലികമായി നിര്‍ത്തി വെച്ചത്. മെല്‍ബണ്‍ സമയം വൈകുന്നേരം അഞ്ചു മണിയൊടെ മല്‍സരങ്ങള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അിറയിച്ചു.

തുടര്‍ച്ചയായ നാലാം ദിവസമാണ് മെല്‍ബണില്‍ താപ നില 40 ഡിഗ്രിയിലെത്തുന്നത്. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ താപനില ഇത്ര ഉയര്‍ന്നിട്ടില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

കനത്ത ചൂടില്‍ മല്‍സരിക്കാന്‍ കളിക്കാര്‍ക്ക് ബുദ്ധിമുട്ടള്ളതിനാലാണ് മല്‍സരം താല്‍കാലികമായി നിര്‍ത്തി വെച്ചതെന്ന് ഓസീസ് ഓപ്പണ്‍ ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടിലേ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top