നന്നമ്പ്രയില്‍ ഓട്ടോ റിക്ഷ മറിഞ്ഞ് പരപ്പനങ്ങാടി സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

തിരൂരങ്ങാടി; നന്നമ്പ്ര സ്‌കൂള്‍ പടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി ചെക്കണ്ടക്കണ്ടി കുഞ്ഞിമുഹമ്മദ്(58) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് മുന്നരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മണലിപ്പുഴ സ്വദേശികളായ യാത്രക്കാരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

ഇറക്കത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top