തിരൂരങ്ങാടി: കോഴിച്ചെന ദേശീയപാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍ നീക്കിത്തുടങ്ങി. റവന്യു അധികൃതര്‍ ലേലം നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് തുരുമ്പെടുത്ത ഈ വാഹന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയത്. അനധികൃതമായി മണല്‍ കടത്തിയ കേസില്‍ 2005 മുതല്‍ പൊലിസ് റവന്യൂ അധികൃതര്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണിവ.
തിരൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസര്‍ എം എസ് ടി സി മുഖേനെയാണ് ഇ- ലേലം നടത്തിയത്. ഇതിനായി 300ല്‍ കൂടുതല്‍ വാഹനങ്ങളെ മൂന്ന് സ്‌ളോട്ടുകളാക്കി തരംതിരിച്ചിരുന്നു. ബ്രദേഴ്‌സ് മെറ്റല്‍ എന്ന സ്ഥാപനമാണ് ്ജി.എസ്.ടി അടക്കം ഒരുകോടി 90 ലക്ഷത്തിന് ലേലം പിടിച്ചത്.
നേരത്തെ പൊലിസ് സ്റ്റേഷന്‍ പരിസരത്തും ഹജൂര്‍ കച്ചേരി വളപ്പിലും മറ്റും സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ പിന്നീട് കോഴിച്ചെന കണ്ടംചിറ മൈതാനിയിലേക്ക് മാറ്റുകയായിരുന്നു.




