‘ലഹരിക്കെതിരെ ജനകീയ കവചം’ ഫുട്‌ബോളാണ് ലഹരി

ഡി.വൈ.എഫ്.ഐ വള്ളിക്കുന്ന് മേഖല കമ്മറ്റി സംഘടിപ്പിച്ച ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വള്ളിക്കുന്ന് പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ വച്ചു നടന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുത്ത 12 ടീമുകള്‍ ഫൈനല്‍ മത്സരത്തില്‍ എ-വണ്‍ അത്താണിക്കല്‍ വിജയിച്ചു. റൈസിംഗ് പരുത്തിക്കാട് റണ്ണര്‍അപ്പ് ട്രോഫി കരസ്ഥമാക്കി. ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലയര്‍ – അശ്വിന്‍.പി.കെ (എ-വണ്‍), ബെസ്റ്റ് കീപ്പര്‍ – അഖില്‍.പി (എ-വണ്‍), ബെസ്റ്റ് ഡിഫന്റര്‍ – റാസിഖ് (റൈസിംഗ് പരുത്തിക്കാട്) ഫൈനല്‍ മത്സരത്തിലെ ആദ്യ ഗോള്‍ – അഖില്‍.സി (എ-വണ്‍) എന്നിവരെ തിരഞ്ഞെടുത്തു. .

സിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്ന് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. വേലായുധന്‍ വള്ളിക്കുന്ന്, സി.പി.ഐ.എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി നരേന്ദ്രദേവ്, ബ്ലോക്ക് പഞ്ചാത്തംഗം ബാബുരാജ് പൊക്കടവത്ത്, പഞ്ചായത്ത് മെമ്പര്‍ കെ.വി. അജയ്ലാല്‍, ലോക്കല്‍ കമ്മറ്റി മെമ്പര്‍ വി.ശ്രീനാഥ്, ലോക്കല്‍ കമ്മറ്റി പ്രേമന്‍ പരുത്തിക്കാട്, ഡിവൈഎഫ്ഐ വള്ളിക്കുന്ന് മേഖല സെക്രട്ടറി എം.ശ്രീജേഷ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനംനടത്തി.

Share news
error: Content is protected !!
Scroll to Top