അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം: മോക് ഡ്രില്ലും ജില്ലാതല പരിശീലനവും ഇന്ന്

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് മോക് ഡ്രില്ലും ജില്ലാതല പരിശീലനവും (സജ്ജം) നടത്തും. ഉച്ചയ്ക്ക് 2 ന് മലപ്പുറം എം.എസ്.പി. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. ഡി.ഡി.എം.എ ചെയര്‍മാനും ജില്ലാ കലക്ടറുമായ വി.ആര്‍ പ്രേംകുമാര്‍ അദ്ധ്യക്ഷനാവും.

പരിപാടിയില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഗ്നി രക്ഷാ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച പരിശീലന ക്ലാസുകളും നല്‍കും.

ജില്ലാ പൊലീസ് മേധാവി പി. സുജിത് ദാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.പി മുരളി, എം.സ്.പി കമാണ്ടന്റ് കെ.വി സന്തോഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക, ജില്ലാ ഫയര്‍ ഓഫീസര്‍ എസ്.എല്‍ ദിലീപ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, പഞ്ചായത്ത് ഉപ ഡയറക്ടര്‍ ഷാജി, എല്‍.എല്‍.ജി.ഡി ജോയിന്റ് ഡയറക്ടര്‍ സുധാകരന്‍, എം.എസ്.പി.എച്ച്.എസ്.എസ് ഹെഡ് മിസ്ട്രസ്സ് എം. മുനീറ എന്നിവര്‍ സംബന്ധിക്കും.

Share news
error: Content is protected !!
Scroll to Top