ആവശ്യമായ സാധനങ്ങള്‍
മട്ടണ്‍ – എല്ലില്ലാത്ത കഷണങ്ങള്‍ – 400ഗ്രാം
പുഴുങ്ങലരി-350 ഗ്രാം
പച്ചരിയും-150 ഗ്രാം
ഉപ്പ് – പകത്തിന്
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി – അര ടീസ്പൂണ്‍
സവാള – 1(വലുത്)
ഇഞ്ചി – 2 ടീസ്പൂണ്‍
വെളുത്തുളളി – 2 ടീസ്പൂണ്‍
പച്ചമുളക് – 3
കറിവേപ്പില – രണ്ട് അല്ലി
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരുപാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, കറിവേപ്പില ഇട്ടൊന്ന് ഇളക്കി ചൂടാക്കിയശേഷം സവാള ഇട്ട് ഉപ്പ് വിതറി വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ ഇതിലേക്ക് എല്ലാ മസാലപ്പൊടികളെല്ലാം ചേര്‍ക്കുക. ഇതിലേക്ക് മട്ടണ്‍ കഷണങ്ങളിട്ട് വേവിച്ചെടുക്കണം.
ഇനി നമുക്ക് മാവ് തയ്യാറാക്കാം. അതിനായി പച്ചരിയും പുഴുങ്ങലരിയും രണ്ടുമണിക്കൂര്‍ വെളളത്തില്‍ കുതിര്‍ത്തത് കുറച്ച് വെളളമൊഴിച്ച് നന്നായി കട്ടിയില്‍ അരച്ചെടുക്കണം. ഇത് ഉരുളകളാക്കി ഉരുട്ടിയെടുത്ത് വാഴയിലയില്‍ എണ്ണ പുരട്ടി ചെറിയ കനത്തില്‍ പത്തിരി പോലെ പരത്തിയെടുക്കണം. അത്തരത്തില്‍ മൂന്നെണ്ണം വീതം പരത്തിയെടുക്കു. മാവിനനുസരിച്ച് പത്തിരി കൂടുതല്‍ എണ്ണം പരത്തിയെടുക്കാവുന്നതാണ്. ആദ്യത്തേതില്‍ നേരത്തേ തയ്യാറാക്കി വെച്ചിരുന്ന മട്ടണ്‍മസാല നിരത്തുക. അതിനു മുകളില്‍ അടുത്ത മാവ് പരത്തിയത് വെച്ച് ഇതിനുമുകളില്‍ മട്ടണും നിരത്തി മൂന്നാമത്തെ പരത്തിയ അരിമാവു കൊണ്ട് മൂടുക. ശേഷം അരികുകള്‍ മാവ് കൊണ്ട് ഒട്ടിക്കുക. മുകളിലും ഒരു വാഴയില കൊണ്ട് മൂടിയിട്ട ശേഷം ആവിയില്‍ വേവിച്ചെടുക്കുക. ശേഷം അട്ടിപ്പത്തല്‍ ഇഷ്ടമുള്ള ഷേപ്പില്‍ മുറിച്ചെടുത്ത് കഴിക്കാം. വളരെ രുചികരമായ ഒരു നാടന്‍ വിഭവമാണ് ഇത്.




