HIGHLIGHTS : Elderly woman dies of shock while working on job security
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഷോക്കേറ്റ് വയോധിക മരിച്ചു. തിരുവനന്തപുരം ചീനിവിള അഞ്ചരവിള ലക്ഷം വീട്ടില്‍ വത്സമ്മ(67) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45നാണ് സംഭവം നടന്നത്.
തൊഴിലുറപ്പ് ജോലികള്‍ക്കായാണ് മലയീന്‍കീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ വത്സലയും മറ്റ് തൊഴിലാളികളും എത്തിയത്. വൈദ്യുതി ബന്ധിപ്പിച്ചത് അറിയാതെ സമീപത്തെ കമ്പിവേലിയില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു
ഷോക്കേറ്റ ഉടന്‍ നെയ്യാറ്റിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.