തൊഴിലുറപ്പ് പദ്ധതിയില്‍ ഹാജര്‍ ആധാര്‍ അധിഷ്ഠിതമാക്കും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ ഉപയോഗിച്ചുവരുന്ന തൊഴില്‍ കാര്‍ഡുകള്‍ ഇ-കെ.വൈ.സി സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം തൊഴിലുറപ്പ് പദ്ധതി ജില്ല പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. നിലമ്പൂര്‍ ബ്ലോക്കിലെ പോത്ത്കല്ല് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് എട്ട് മുതുകുളത്തെ മേറ്റായ കെ.ആര്‍. രജിതയുടെ ഇ-കെ.വൈ.സി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

നിലവില്‍ തൊഴിലുറപ്പ് പദ്ധതിയിലെ മുഴുവന്‍ അവിദഗ്ധ വേതന വിതരണവും ആധാര്‍ അധിഷ്ഠിതമായാണ് നടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 30 ഓടുകൂടി രാജ്യമാകെ തൊഴിലാളികളുടെ ഹാജര്‍ രേഖപെടുത്തുന്നതും ആധാര്‍ അധിഷ്ഠിതമായി മാറും.

ജില്ലയില്‍ 169549 തൊഴിലാളികളുടെ ഇ-കെ.വൈ.സി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പദ്ധതി നടത്തിപ്പില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനുള്ള ഇ-കെ.വൈ.സി രജിസ്ട്രേഷന്‍
നടപടികള്‍ കൃത്യമായി പാലിച്ചു മുന്നോട്ട് പോകുന്നതിന് എല്ലാവരുടെയും സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മലപ്പുറം ജില്ലാ ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പ്രീതി മേനോന്‍, നിലമ്പൂര്‍ ബ്ലോക്ക് ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ സതീഷ് എസ്, ബ്ലോക്ക് എഞ്ചിനീയര്‍മാര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്മാര്‍,ജില്ലാ എന്‍ജിനീയര്‍ ഫാത്തിമ തസ്‌നീം, ജില്ലാ ഐ.ടി.പി റീന, അര്‍ച്ചന മനോജ്, റസിയ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top