തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാന്‍ ശ്രമം; 4പേര്‍ അറസ്റ്റില്‍

തൃശൂര്‍: തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് , പാലക്കാട് സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയാണ് തൃശൂര്‍ പുത്തോളില്‍ സംഭവം നടന്നത്. ഒന്‍പത് മണിക്ക് ശേഷമാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട് ലെറ്റില്‍ സംഘം മദ്യം വാങ്ങാനെത്തിയത്. സമയം കഴിഞ്ഞതിനെ തുടര്‍ന്ന് മദ്യശാലയുടെ ഷട്ടര്‍ പാതി താഴ്ത്തി ഔട്ട്‌ലെറ്റ് അടക്കാനുള്ള ഒരുക്കത്തിലായിരുന്നു ജീവനക്കാര്‍.

ഈസമയം ഷട്ടറില്‍ മുട്ടിയ ഇവര്‍ മദ്യം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രവൃത്തി സമയം കഴിഞ്ഞെന്നും മടങ്ങിപ്പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മദ്യം കിട്ടാതെ പോകില്ലെന്ന് പറഞ്ഞ് സംഘം ജീവനക്കാരോട് തട്ടിക്കയറി എയര്‍ ഗണ്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും സംഘം ഇവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സമീപത്തെ മറ്റൊരു ബാറില്‍ നിന്നും സംഘത്തെ പിടികൂടുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top