കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം

തിരൂരങ്ങാടി: കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം. തിരൂരങ്ങാടി സപ്ലൈകോക്ക് കീഴിലുള്ള കക്കട്ടെ എ ആര്‍ ഡി 41 നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് രാവിലെ ജീവനക്കാരി വന്നപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്. കടയുടെ പൂട്ടു തകര്‍ത്ത നിലയിലായിരുന്നു.

സംഭവത്തില്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ രണ്ടാം തവണയാണ് മോഷണ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസം തൊട്ടടുത്തുള്ള ഹബീബ ജ്വല്ലറിയിലും മോഷണ ശ്രമം നടന്നിരുന്നു.

 

Share news
error: Content is protected !!
Scroll to Top