കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാരി പിടിയില്‍

കരിപ്പൂര്‍: വസ്ത്രങ്ങളില്‍ സ്വര്‍ണ സംയുക്തം തേച്ച് പിടിപ്പിച്ച് കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫാത്തിമ (57) ആണ് കരിപ്പൂര്‍ അന്താരാഷട്ര വിമാനത്താവളത്തില്‍ പിടിയിലായത്. ഇന്‍ഡിഗോ എയറിന്റെ ദുബായ് കരിപ്പൂര്‍ വിമാനത്തിലാണ് ഇവരെത്തിയത്.

ധരിച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളിലും പ്രത്യേക രീതിയില്‍ നിര്‍മി സ്വര്‍ണ സംയുക്തം തേച്ചുപിടിപ്പിച്ചിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയിലും നേരിട്ടുള്ള പരിശോധനയിലും കണ്ടെത്താന്‍ സാധിക്കാത്ത രീതിയിലായിരുന്നു സ്വര്‍ണക്കടത്ത്. സംശയം തോന്നിയ കസ്റ്റംസ് വിഭാഗം ഇവരെ വിശദമായി ചോദ്യംചെയ്തു. തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് കണ്ടെത്താനായത്.

2121 ഗ്രാം സ്വര്‍ണ സംയുക്തമാണ് കണ്ടെടുത്തത്. ഇതില്‍നിന്നും 986 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് 49.42 ലക്ഷം രൂപ വിലവരും.

Share news
error: Content is protected !!
Scroll to Top