ഭാര്യാസഹോദരനെ വധിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

തിരൂര്‍ : ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. മംഗലം വാളമരുതൂര്‍ സ്വദേശി അമ്മാട്ടില്‍ വിനീഷി (37)നെയാണ് തിരൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. തെക്കും മുറി സ്വദേശിയായ ഭാര്യാസഹോദരനെ വീട്ടില്‍ക്കയറി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ഭാര്യാസഹോദരനോടുള്ള വിരോധത്താലായിരുന്നു ആക്രമണം. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രതിയെ പിടികൂടി. കുത്തേറ്റ് വയറിന് ഗുരുതര പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരൂര്‍ സിഐ എം ജെ ജിജോയുടെ നേതൃത്വത്തില്‍ എസ്‌ഐ വി ജിഷില്‍, സീനിയര്‍ സിപിഒ കെ കെ ഷിജിത്ത്, കെ ജിനേഷ്, സി പിഒ അക്ബര്‍, അബ്ദുള്ള എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top