കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

HIGHLIGHTS : Attempt to kidnap female doctor at Kozhikode Medical College

careertech

കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ വനി താ പിജി ഡോക്ടറെ തട്ടിക്കൊ ണ്ടുപോകാന്‍ ശ്രമം. ബുധന്‍ രാ ത്രി 8.30ന് കോഫി ഹൗസിന് സമീപമുള്ള റോഡില്‍വച്ച് ഭീഷ ണിപ്പെടുത്തി കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. കാര്‍ പിന്നാലെ വന്നപ്പോള്‍ ഡോക്ടര്‍ തൊട്ടടുത്തുള്ള ഹോ സ്റ്റലിലേക്ക് കയറി രക്ഷപ്പെട്ടു.

പിഎംഎസ്എസ് ബ്ലോക്കി ലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റലിലേക്ക് പോകുന്നതി നിടെയാണ് സംഭവം.
വെളിച്ചക്കുറവ് കാരണം കാറിലുള്ളവരെ കാണാനായില്ലെ ന്ന് ഡോക്ടര്‍ പറഞ്ഞു. മെഡി ക്കല്‍ കോളേജ് അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീ സില്‍ പരാതി നല്‍കി. പിജി മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് സ് അസോസിയേഷന്‍ പ്രിന്‍ സിപ്പലിന് പരാതി നല്‍കി.

sameeksha-malabarinews

തുട ര്‍ന്ന് പ്രതിഷേധപ്രകടനവും നടത്തി. കോളേജിലെ വിവിധ വിഭാഗങ്ങള്‍, കോളേജ് യൂണി യന്‍, പിജി അസോസിയേഷന്‍, റസിഡന്റ്‌സ് അസോസിയേ ഷന്‍ എന്നിവരുടെ അടിയന്തര യോഗം വൈസ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ വെള്ളിയാഴ്ച വി ളിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!