കോഴിക്കോട് റെയില്‍വേ ഒന്നാം പ്ലാറ്റ്‌ഫോം ഗേറ്റ് മാറ്റം ഒന്നുമുതല്‍

കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേ ഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള വാഹന പ്രവേശന വഴികള്‍ മാറ്റു ന്നു. നവീകരണത്തിന്റെ മുന്നോടി യായാണ് 10 മുതല്‍ പ്രവേശന കവാടം മാറ്റുന്നത്. നിലവിലെ പ്രധാന കവാടം അടയ്ക്കും. ആനി ഹാള്‍ റോഡ് ജങ്ഷന് സമീപത്തെ എടിഎം കൗണ്ടര്‍ കെട്ടിടത്തിന്റെ അടുത്തുകൂടിയാണ് സ്വകാര്യ വാ ഹനങ്ങള്‍ പ്രവേശിക്കേണ്ടത്. ഒന്നാം പ്ലാറ്റ് ഫോം പൊളിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണ ങ്ങള്‍.

സ്റ്റേഷന്‍ കെട്ടിടത്തിന്റെ തെക്കു കിഴക്കെ ഭാഗത്ത് (സംഗം തിയേറ്റ റിനുസമീപം) കൂടിയാണ് പുറത്തേ ക്കുള്ള വഴി. സംഗം തിയേറ്ററിനും ആനിഹാള്‍ റോഡ് ജങ്ഷനും ഇട യിലുള്ള ആല്‍മരത്തോട് ചേര്‍ന്നാ ണീ വഴി. കലക്ടറുടെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തിലാണ് തീ രുമാനം. ഓട്ടോറിക്ഷകള്‍ക്ക് നില വിലെ പ്രീപെയ്ഡ് കൗണ്ടറിനു സമീപമുള്ള കവാടം തന്നെ തുടരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top