അമേരിക്കയില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.14ഓടെയായിരുന്നു ഭൂചലനം. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി.

യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്. ഇതുവരെ ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top