പാലക്കാട് :അട്ടപ്പാടി മധു കൊലക്കേസില്‍ വിധി പറയുന്നത് മാറ്റി.ഏപ്രില്‍ നാലിനായിരിക്കും വിധി പറയുക. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയാണ് വിധി പറയുക.
കേസിലെ അന്തിമ വാദം ഈ മാസം പത്താം തീയതിയാണ് പൂര്‍ത്തിയായത്.
ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലെത്തിയിരിക്കുന്നത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്.
മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.കേസില്‍ 16 പ്രതികളാണ് ഉള്ളത് .മൂവായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്.
പ്രോസിക്യൂട്ടര്‍മാര്‍ മാറിമാറി എത്തിയ കേസ് 11 മാസം നീണ്ട സാക്ഷിവിസ്താരം അതിനുശേഷമാണ് ഇപ്പോള്‍ വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത് . ഈ മാസം 10ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയായിരുന്നു.
മധുവിന് നീതി ലഭിക്കും എന്ന പ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്ന് മധുവിന്റെ അമ്മയും സഹോദരിയും മാധ്യമങ്ങളോട് പ്രതികരിച്ചു.




