മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയലിന്റെ ഓര്‍മ്മയ്ക്കായി നല്‍കുന്ന 14-ാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് ജൂറി ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ ആര്‍. ശരത്താണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ഇത്തവണത്തെ മികച്ച ബാലനടനുള്ള ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം ആത്രേയ് ബൈജുരാജിനാണ്. മോമോ ഇന്‍ ദുബൈ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ആത്രേയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ ടൈറ്റില്‍ ക്യാരക്ടറായ മോമോ ആയാണ് ആത്രേയ് അഭിനയിച്ചത്.
2023 വര്‍ഷത്തെ ബിഗ് സ്‌ക്രീന്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ആത്രേയ് ബൈജു രാജിനായിരുന്നു.
ജാക്‌സണ്‍ ബസാര്‍ യൂത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ആത്രേയുടേത്. ജാനകി ജാനെ ആണ് ആത്രേയ് അഭിനയിച്ച മറ്റൊരു ചിത്രം.
പരപ്പനങ്ങാടി സ്വദേശി ഡോ.ബൈജുരാജിന്റെയും ജിഷയുടെയും മകനാണ് ആത്രേയ്. പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്രേയ്. അശ്വിന്‍ ആണ് സഹോദരന്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




