തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തിലാണ് പുലിയിറങ്ങിയത്. പ്ലാന്റേഷന്‍ പത്താം ബ്ലോക്കില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. ദിവസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് പുലി വീണ്ടും ഇറങ്ങിയത്.
കഴിഞ്ഞ ദിവസം ഒന്‍പതാം ബ്ലോക്കില്‍ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. പുലിയുടെ ആക്രമണത്തില്‍ ഇവിടെ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പുലി വീണ്ടും ഇറങ്ങി വളര്‍ത്തുമൃങ്ങളെ ആക്രമിച്ചതോടെ നാട്ടുകാര്‍ ഏറെ ആശങ്കയിലായിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




