പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമത പരീക്ഷ

മലപ്പുറം ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (സായുധ പൊലീസ്- എം.എസ്.പി, കാറ്റഗറി നമ്പര്‍ 537/2022) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 നവംബര്‍ 15 നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷ എന്നിവ ഫെബ്രുവരി 6,8,9,12,13,14 തിയ്യതികളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഉദ്യോഗാര്‍ഥികള്‍ കായിക ക്ഷമതാ പരിശോധനയ്ക്കായി പ്രൊഫൈില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ കാണിച്ച തീയതിയിലും സ്ഥലത്തും ഹാജരാവണം. കായികക്ഷമത പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അതത് ദിവസങ്ങളില്‍ പി എസ് സി യുടെ മലപ്പുറം, കോഴിക്കോട് ജില്ലാ ഓഫീസുകളില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ അസ്സല്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന് ഹാജരാവണം. ഫോണ്‍: 04832734308

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top