തിരൂരങ്ങാടി : മൂന്നിയൂരിലെ അടക്കാ മോഷ്ടാവിനെ കാവലിരുന്നു പിടികൂടി. കളിയാട്ടമുക്ക് സ്വദേശി കോലാറമ്പത്ത് സിറാജുദ്ദീന്‍ (36) ആണ് പിടിയിലായത്. മൂന്നിയൂര്‍ കളത്തിങ്ങല്‍പാറ ജുമാമസ്ജിദിന്റെ സ്ഥലത്ത് ഉണക്കാനിട്ടിരുന്ന അടക്കയാണ് മോഷ്ടിച്ചത്.
അടക്ക കച്ചവടക്കാരനായ മുള്ളുങ്ങള്‍ മുഹമ്മദ് പാട്ടത്തിനെടുത്ത സ്ഥലത്ത് ഉണക്കാനിട്ടിരുന്ന അടക്കയാണ് മോഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18 മുതലാണ് അടക്ക മോഷണം പോയത്. വീണ്ടും തുടര്‍ന്നതോടെ ഇദ്ദേഹം സി സി ടി വി സ്ഥാപിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പുലര്‍ച്ചെ സ്‌കൂട്ടറില്‍ എത്തി മോഷ്ടിക്കുന്നത് കണ്ടത്.
ഇന്നലെ മുഹമ്മദും മകനും പാര്‍ട്ണരും കാവലിരുന്നു പിടികൂടുകയായിരുന്നു. ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്തെ വേറെയും ആളുകള്‍ പരാതിയുമായി എത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




