പിങ്ക് പോലീസിന്റെ വിചാരണ; കുട്ടിയോട് ക്ഷമ ചോദിച്ചിട്ടില്ലെന്ന് ഡി.ജി.പി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ക്ഷമ ചോദിച്ചെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്റെ വാദം തള്ളി ഡിജിപിയുടെ ഓഫീസ്.

മകളോടാണ് ക്ഷമ ചോദിച്ചതെന്നും ഹൈക്കോടതി വിധി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ജയചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഡിജിപി നേരിട്ട് കണ്ടിട്ടില്ലെന്നും ക്ഷമ ചോദിച്ചിട്ടില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറാന്‍ ജയചന്ദ്രനും മകളും പോലീസ് ആസ്ഥാനത്ത് എത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top