എറണാകുളം ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് മകളെയുമായി പിതാവ് പുഴയിലേക്ക് ചാടി. ചെങ്ങമനാട് സ്വദേശി ലൈജു ആറു വയസുള്ള മകള്‍ ആര്യനന്ദയുമായി പുഴയിലേക്ക് ചാടുകയായിരുന്നു. ഇവര്‍ക്കായി ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തുകയാണ്.
മരിക്കാന്‍ പോകുന്നുവെന്ന് പലര്‍ക്കും വാട്സ്ആപ്പില്‍ സന്ദേശം അയച്ച ശേഷമാണ് ലൈജു പുഴയില്‍ ചാടിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂട്ടറിലാണ് ഇരുവരും ആലുവയിലേക്കെത്തിയത്. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം വാഹനം നിര്‍ത്തി, പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ ശേഷം ലൈജു ചാടുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. സംഭവം നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പരിശോധനയും തിരച്ചിലും ആരംഭിച്ചത്.



