HIGHLIGHTS : ASWASAKIRANAM : 13 months' worth has been brought to the bank together
ആവശ്യമായ രേഖകള്‍ എത്തിച്ച മുഴുവന്‍ ആശ്വാസ കിരണം പദ്ധതി ഗുണഭോക്താക്കള്‍ക്കും 13 മാസത്തെ ധനസഹായം ഒരുമിച്ച് ഓണത്തിന് മുന്നോടിയായി അക്കൗണ്ടില്‍ എത്തിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
ഓരോ ഗുണഭോക്താവിനും 7800 രൂപ വീതമാണ് ലഭിക്കുക. ധനസഹായം എത്തിക്കാന്‍ 15 കോടി രൂപ വിനിയോഗിച്ചതായി മന്ത്രി പറഞ്ഞു. ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമായ വിധം കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ആശ്വാസ കിരണം.


ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങള്‍ എന്നിവ കൈമാറിയ വിവിധ ജില്ലകളിലുള്ളവര്‍ക്കാണ് 13 മാസത്തെ പദ്ധതി ആനുകൂല്യം നല്‍കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു