ഓണത്തിന് സെക്രട്ടേറിയറ്റ് അങ്കണത്തില്‍ കൃഷിചെയ്ത പച്ചക്കറികള്‍ക്ക് നൂറുമേനി വിളവ്. വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് തന്നെ ലഭ്യമാക്കാന്‍ കൃഷിവകുപ്പ് നടപ്പാക്കിവരുന്ന ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായാണ് കൃഷി ഇറക്കിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് അങ്കണത്തില്‍ ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
വിവിധയിനം വെണ്ട, ചീര, വഴുതന, പച്ചമുളക്, പച്ചത്തക്കാളി, പയര്‍, വാളരി പയര്‍ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. 400 ചട്ടികളിലായാണ് പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിച്ചത്. പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി യു ആര്‍ രാജേഷ് നിര്‍വഹിച്ചു. പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. ചാണകപ്പൊടി,ചകിരി കമ്പോസ്ററ്, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ന്ന വളക്കൂട്ടാണ് പ്രധാനമായും പ്രയോഗിച്ചത്.
സെക്രട്ടേറിയറ്റ് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിയിരുന്നു കൃഷി. കോര്‍പ്പറേഷന്‍ കൃഷിവകുപ്പ് എഎഫ്ഒ ഗിരിജ, സീനിയര്‍ കൃഷി അസിസ്ററന്റ് കലാധരന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരുടെ നിരീക്ഷണത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. വിളവെടുത്ത പച്ചക്കറികള്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് വില്പന നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




