Section

malabari-logo-mobile

അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം ജൂലൈ രണ്ടിന്

HIGHLIGHTS : Asst. Insurance Medical Officer Interview on 2nd July

കോഴിക്കോട് ജില്ലയിലെ ഇഎസ്‌ഐ ആശുപത്രി/ ഡിസ്പെന്‍സറികളിലെ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍ താല്‍ക്കാലികമായി നികത്തുന്നതിനായി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ (ഒന്നാം നില, സായ് ബില്‍ഡിംഗ്, എരഞ്ഞിക്കല്‍ ഭഗവതി ടെമ്പിള്‍ റോഡ്, മാങ്കാവ് പെട്രോള്‍ പമ്പിന് സമീപം) ജൂലൈ 2 രാവിലെ 11മുതല്‍ ഉച്ച ഒരു മണി വരെ ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ നടത്തും.

താല്‍പര്യമുളള ഡോക്ടര്‍മാര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത (എംബിബിഎസ്), ടിസിഎംസി രജിസ്ട്രേഷന്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം. പ്രതിമാസം 57525 രൂപ ശമ്പളം. ഒരു വര്‍ഷത്തേക്കാണ് നിയമനം. പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍, എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് മുഖാന്തിരം നിയമനം കിട്ടിയ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുകയാണെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം അവസാനിപ്പിക്കുന്നതായിരിക്കും. തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കെ എസ് ആറിലെ അപ്പന്‍ഡിക്സ് 1 പ്രകാരമുള്ള കരാര്‍ ഒപ്പിട്ട് നല്‍കണം.
അന്നേ ദിവസം അവധിയാവുകയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം ഇന്റര്‍വ്യൂ നടത്തും. ഫോണ്‍: 0495-2322339.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!